തല മൊട്ടയടിച്ച് ജയറാം, വീഡിയോ പകർത്തി പാർവതി | filmibeat Malayalam

2018-01-09 5,611

Ramesh Pisharody's Video getting viral
മിമിക്രി കലാകാരനും അഭിനേതാവും അവതാരകനുമായ രമേഷ് പിഷാരടി സ്വന്തമായി സിനിമയൊരുക്കാന്‍ പോവുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ട് നാളുകളേറെയായി. ജയറാമും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മൊട്ടയടിച്ച് കുടവയറൊക്കെയായിട്ടുള്ള ജയറാമിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.ഞ്ചവര്‍ണ്ണതത്തയെന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി മൊട്ടയടിക്കുന്ന ജയറാമിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയില്‍ അഭിനയിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ജയറാം മൊട്ടയടിച്ചത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ മഴവില്‍ക്കാവടിയിലെ രംഗങ്ങളുമായി ചേര്‍ത്താണ് വീഡിയോ പ്രചരിക്കുന്നത്.ചോക്ലേറ്റ് ഹീറോയില്‍ നിന്ന് നായകനും വില്ലനുമൊക്കെയായ കുഞ്ചാക്കോ ബോബന്റെ കരിയറില്‍ ഏറെ വ്യത്യസ്തമായൊരു സിനിമയായിരിക്കും ഇതെന്ന് ഉറപ്പിക്കാം.രാഷ്ട്രീയക്കാരനായാണ് താരം പ്രത്യക്ഷപ്പെടുന്നത്.പഞ്ചവര്‍ണ്ണതത്തയിലെ ജയറാമിന്റെ ലുക്ക് നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കുടവയറും മൊട്ടത്തലയുമൊക്കെയായി ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് താരം ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.